സെക്രട്ടറിയേറ്റ് വികസനാർത്ഥം പൊളിച്ച രണ്ട് പള്ളികളുടെയും അമ്പലത്തിന്റെയും സ്ഥാനത്ത് പുതിയവ നിർമ്മിക്കുമെന്ന് തെലങ്കാന സർക്കാർ
ഹൈദരാബാദ്: പഴയ സംസ്ഥാന സെക്രട്ടറിയേറ്റ് പരിസരത്തുള്ള രണ്ട് പള്ളികളും ഒരു അമ്പലവും സെക്രട്ടറിയേറ്റ് വികസനാർത്ഥം പൊളിച്ചതിന് 2 മാസങ്ങൾക്ക് പിന്നാലെ പുതിയ സെക്രട്ടറിയേറ്റ് നിർമ്മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു. ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിൽ മുസ്‌ലിം നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുമ്പ് ചർച്ച് നിർമ്മിക്കുവാനായി ക്രിസ്ത്യൻ നേതാക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

തന്നെ സന്ദർശിച്ച പ്രതിനിധികളോട് 4 ആരാധനാലയങ്ങൾക്കും ഒരേ ദിവസം തറക്കല്ലിട്ട് തെലുങ്കാനയുടെ പുകൾപെറ്റ മതസൗഹാർദ്ദം താൻ പ്രകടിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ആൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അക്ബറുദ്ദീൻ ഉവൈസി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സെക്രട്ടറി മൗലാന ഫാളിൽ സൈഫുള്ള റഹ്മാനി, പേഴ്സണൽ ലോ ബോർഡ് അംഗം ഖലീൽ അഹ്മദ്, ജമാഅത്തെ ഇസ്ലാമി തലവൻ ഹാമിദ് മുഹമ്മദ് ഖാൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 4 ആരാധനാലയങ്ങളുടെയും നിർമാണ ചെലവും സംസ്ഥാന സർക്കാർ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് നിലനിന്നിരുന്ന പ്രദേശത്തുതന്നെ പള്ളി പുനർ നിർമ്മിക്കുമെന്നും നിർമ്മിച്ചതിനുശേഷം സംസ്ഥാന വഖഫ് ബോർഡിന് കൈമാറുമെന്നും അദ്ദേഹം ഉറപ്പുനൽകി. നേരത്തെ മുഖ്യമന്ത്രിയെ സന്ദർശിച്ച മുസ്‌ലിം നേതാക്കൾ പള്ളികൾ മുമ്പ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് തന്നെ അവ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter