ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് മധ്യസ്ഥ ശ്രമത്തിന് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥ പൂര്‍ണ പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍.
സഊദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധം അവസാനിപ്പിക്കാന്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അല്‍ത്താനി പറഞ്ഞു.
ഫ്രാന്‍സിലെ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.  ഉപരോധം തുടര്‍ന്നാല്‍ രാജ്യത്തെ ബാധിക്കുമെന്നും അദ്ധേഹം പറഞ്ഞു.
"ബഹിഷ്‌കരണമല്ല,ഉപരോധമാണ് നടക്കുന്നത്. ഉപരോധം ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കും." അദ്ധേഹം വിശദീകരിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ചാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്തറിന്റെ മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter