ഹാശിം പുര: ഒരു കലാപത്തിന്റെയോര്‍മയില്‍
meerut-010കഴിഞ്ഞ ശനിയാഴ്ച്ച ദെല്‍ഹിയിലെ ഒരു കോടതി 1987-ലെ ഹാശിംപുര കൂട്ടക്കൊലയില്‍ കുറ്റമാരോപിക്കപ്പെട്ടിരുന്ന 16 ഓാളം പോലീസുദ്യോഗസ്ഥരെ വെറുതെ വിട്ടു. 40  ഓളം നിരപരാധികളായ മുസ്ലിംകള്‍ കൊല്ലപ്പെട്ട പോലീസ് അതിക്രമത്തില്‍  ഗവണ്മെന്റിന് കൃത്യമായ തെളിവുകള്‍ ഹാജറാക്കാന്‍ പറ്റാത്തതു കാരണമാണ് കുറ്റാരോപിരതരെ വെറുതെ വിട്ടത്. 1987 മെയ് 22 ലെ ദുരന്തരാത്രിയില്‍ സംഭവിച്ചതിതാണ്. 1987ഏപ്രില്‍ മാസം അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബാബരി മസ്ജിദ് തുറക്കാന്‍ അനുമതി നല്‍കിയതിനെ തുറന്ന് മീററ്റില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞ് തല്‍ക്കാലത്തേക്ക് പ്രദേശം ശാന്തമായിരുന്നെങ്കിലും മെയില്‍ വീണ്ടും കലാപം ശക്തിപ്പെടുകയും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ആര്‍മി ഇറങ്ങി പല മുസ്‍ലിം പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുകയും ചെയ്യുന്നു. കഥാന്ത്യം 1987 മെയ് 22 ന് കലാപം ഒട്ടും ബാധിക്കാത്ത മീററ്റിലെ ഹാശിം പുരയില്‍ നിന്ന് നൂറു കണക്കിന് മുസ്‍ലിം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ആരോപിക്കപ്പൈടുന്നതു പ്രകാരം കമാന്റര്‍ സുറീന്ദര്‍ പാല്‍ സിംഗിന്റെ നേതൃത്വത്തില്‍ 19 പ്രൊവിഷ്യന്‍ ആര്‍മ്ഡ് കോണ്‍സ്റ്റബള്‍സ്  50-ളം മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്തു, ഇതില്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരായിരുന്ന സാധാരണക്കാരായിരുന്നു. പോലീസ് ഇവരെ സ്‌റ്റേഷനില്‍ ഹാജരാക്കുന്നതിനു പകരം ഹാശിം പുരയില്‍ നിന്ന് ഒരു വാനില്‍കയറ്റി ഗാസിയാബാദിനടുന്ന മുറാദ് നഗറിലെ അപ്പര്‍ ഗംഗ കനാലിലേക്ക് കൊണ്ടുവരികയും ഓരോരുത്തരെയായി വെടിവെച്ചുകൊന്നു കനാലിലെറിയുകയുമായിരുന്നു. ശേഷിച്ചവരെ ഒരു ട്രക്കിലാക്കി ദെല്‍ഹി അതിര്‍ത്തിയിലെ മകാന്‍പൂരിലെ ഹിന്റണ്‍ കനാലില്‍ കൊണ്ടുവന്നു കൊലപ്പെടുത്തി. മരണമഭിനയിച്ച് കിടന്ന അല്‍പം ചിലര്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. അവര്‍ പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 28 വര്‍ഷം കഴിഞ്ഞു വന്ന വിധി നീതിയുടെ കാലതാമസം എന്നു മാത്രമല്ല, നീതി നിഷേധവുമാണ്, 40 ഓോളം മുസ്‍ലിം യുവാക്കളുടെ ഘാതകരാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്. സമാനമായ നിരവധി കസ്റ്റഡി മരണങ്ങളുടെ തുടക്കമായിരുന്നു ഹാശിം പുര. അലിഗഢ് പരിസരത്ത് നിരവധി കലാപങ്ങളും അറസ്റ്റുകളും തുടര്‍ന്ന് പോന്നു. യു.പി പോലീസിന്റെ  പി.എ.സി ടീമിന്റെ  ക്രൂരതയുടെ ചിത്രമാണ് ഹാശിം പുര. ഹാശിം പുര കൂട്ടക്കൊലയുടെ സമയത്ത് ഗാസിയാബാദ് പോസില്‍ സൂപ്രണ്ടായിരുന്നു വിഭൂതി നാരായന്‍ റായ് തന്റെ കമ്പാറ്റിംഗ് കമ്മ്യൂണല്‍ കോണ്‍ഫ്‌ളിക്റ്റ്‌സ് എന്ന  പുസ്തകത്തില്‍ പറയുന്നത് പ്രകാരം മീററ്റിലെ മിക്ക പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്ത് നടന്ന കലാപ കാരണക്കാര്‍ മുസ്‍ലിംകളാണെന്ന് ധരിച്ചു വെച്ചതു കൊണ്ട് അവര്‍ക്ക് മറുപടി കൊടുക്കാനാണ് ശ്രമിച്ചത്. മീററ്റ് ഒരു മിനി പാകിസ്ഥാനാക്കി വെച്ചുവെന്നായിരുന്നു പോലീസ് വാദം. ഹാശിംപുര മെയ് 22 എന്ന പേരില്‍ പുതിയ പുസ്തകമെഴുതുന്ന അദ്ധേഹം ദുരന്തത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. അന്ന് ഇരകളോട് പോലീസ് പെരുമാറിയ കാടമായ രീതികളും വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. രാഷട്രീയമായും ഈ കൊലപാതങ്ങള്‍ ഏറെ പ്രതിഫലിച്ചിരുന്നു. അന്ന് യു.പി ഭരിച്ചിരുന്ന കോണ്‍ഗ്രസ് അതിന് ശേഷം ഇന്നേവരെ മീററ്റില്‍ നിന്ന് ജയിച്ചില്ലെന്നു മാത്രമല്ല, സംസ്ഥാനത്ത് തന്നെ ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ മുഫ്തി മുഹമ്മദ് സഈദ് അന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുക വരെ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീക കക്ഷികളോ മാധ്യമങ്ങളോ അര്‍ഹിക്കുന്ന പരിഗണന ഹാശിം പുര സംഭവത്തിന് നല്‍കിയില്ലെന്നതാണ് സത്യം, ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സംഭവത്തെ ഒരു പോലീസ് അതിക്രമം മാത്രമായി കണ്ട് പാര്‍ട്ടിയെ വെള്ളപൂശാനാണ് ശ്രമിച്ചത്. എങ്ങനെയാണ് മുകളില്‍ നിന്ന് കൃത്യമായ കല്പനയില്ലാതെ ഒരു കൂട്ടം പോലീസുകാര്‍ക്ക് ഇത്രയും യുവാക്കളെ വെടിവെച്ചിടാന്‍ സാധിക്കുക. പില്‍ക്കാലത്ത് വന്ന ബി.എസ്.പി, എസ്പി ഗവണ്മെന്റുകളും സംഭവം കൃത്യമായ രീതിയില്‍ പരിഗണനയിലെടുക്കുകയോ കുറ്റവാളികള്‍ക്കെതിരെ കാര്യമായ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. 2002 ല്‍ കേസ് ദെല്‍ഹി കോടതിയിലേക്ക് മാറ്റിയത്ത് ഇതിന്റെ ഉദാഹരണമാണ്. കുറ്റവിമുക്തരായ 16 ഓഫീസുകാരല്ല ഈ കൃത്യം ചെയ്തത് എങ്കില്‍ തന്നെ യഥാര്‍ത്ഥ കുറ്റവാളികളാരെന്നറിയാനുള്ള അവകാശം ഇവിടുത്തെ ജനങ്ങള്‍ക്കില്ലേ. 28 ആണ്ടുകള്‍ക്കു ശേഷവും ഹാശിം പുര ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter