യുഎസ്-താലിബാന്‍ സമാധാന ചർച്ച  പുനരാരംഭിച്ചു
യുഎസ്-താലിബാന്‍ സമാധാന ചർച്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ പുനരാരംഭിച്ചു. ദോഹ: താലിബാന് നിബന്ധന അംഗീകരിക്കാന്‍ തയ്യാറായാൽ മാത്രമെ ചര്‍ച്ച ആരംഭിക്കുകയുള്ളുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാന്റെ സുരക്ഷാ ഉപാധികള്‍ മുന്നോട്ട് വെച്ച് യുദ്ധം അവസാനിപ്പിക്കാനും അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാനും നേരത്തെ ധാരണയായിരുന്നു. നവംബറില്‍ ചര്‍ച്ചകൾ പുനരാരംഭിക്കുമെന്ന് സൂചന നല്‍കിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ താലിബാന്‍ താൽപര്യപ്പെടുന്നുണ്ടെങ്കില്‍ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുക, അഫ്ഗാനിസ്ഥാന് പുറത്തുള്ള തീവ്രവാദ താവളങ്ങള്‍ പൊളിച്ചു നീക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി അംഗീകരിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗനി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter