ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റുദ്ധാരണകള്‍ തിരുത്താന്‍ വേദിയൊരുക്കി അഹമ്മദാബാദ് മസ്ജിദ്
ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റുദ്ധാരണകള്‍ അകറ്റാന്‍ അമുസ്‌ലിംകള്‍ക്കും വേദിയൊരുക്കി അഹമ്മദാബാദിലെ ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദ്.
ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റുദ്ധാരണകള്‍ അകറ്റാനും മസ്ജിദിനകത്ത് എന്താണ് മുസ്‌ലിംകള്‍ ചെയ്യുന്നതെന്ന് അമുസ്‌ലിംകളും കാണുന്നത് തെറ്റുദ്ധാരണ മായ്ക്കാന്‍ കാരണമാവുമെന്ന് സംഘാടകര്‍ പറയുന്നു.
മറ്റു മതവിശ്വാസികള്‍ക്കു കൂടി അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ഇമാമുമായി സംവദിക്കാനും പരിപാടി ഏറെ സഹായകമാവുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പ്രവാചകരുടെ കാലത്ത് ജൂതരും ക്രൈസ്തവരും മസ്ജിദിലേക്ക് വന്നിരുന്നുവെന്നും വിശുദ്ധ ഇസ്‌ലാം എന്തെന്ന് ഓരോരുത്തരും മനസ്സിലാക്കട്ടെയെന്നും സംഘാടകര്‍ പറയുന്നു. അഹമ്മദാബാദിലെ സോനി ചവല്‍ റോഡിലെ റഹ്മത്ത് നഗറിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
വ്യത്യസ്ഥ മത വിശ്വാസികളായ 150 ഓളം പേരാണ് മസ്ജിദ് സന്ദര്‍ശിച്ച്ത്. മസ്ജിദില്‍ എത്തിയ ഇതര വിശ്വാസികള്‍ വുളു എടുക്കുന്നതും നിസ്‌കരിക്കുന്നതും കാണുകയും മസ്ജിദ് ഇമാം മുഈനുദ്ധീന്‍ ബിന്‍ നസ്‌റുല്ലയുമായി സംസാരിക്കുകയും ചെയ്തു.
മസ്ജിദില്‍ വന്നവര്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ ഇമാം ക്ലാസ് എടുത്തു.