ഹിത പരിശോധന :തുര്‍ക്കിയില്‍ പോളിംഗ് പുരോഗമിക്കുന്നു

തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉറുദുഗാന്‍ ഗവണ്‍മെന്റ് നയിക്കുന്ന ഭരണം പാര്‍ലിമെന്ററി ഭരണഘടനയില്‍ നിന്ന് മാറി പ്രസിഡന്റ് ഭരണം വരണമോ വേണ്ടയോ എന്ന ചരിത്രപ്രാധാന്യമുള്ള വോട്ടിംഗാണ് ഞായര്‍ രാവിലെ ഏഴ് മണി മുതല്‍ പുരോഗമിക്കുന്നത്.
55 മില്യണിലധികം തുര്‍ക്കി പൗരന്മാരാണ് ഹിത പരിശോധനയില്‍ വോട്ട് ചെയ്ത്‌കൊണ്ടിരിക്കുന്നത്. തുര്‍ക്കി രാജ്യത്തെ ചരിത്രപ്രധാനമായ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വോട്ട് കൂടിയാണ് പോളിംഗ് ബൂത്തുകളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. 167000 പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് നടക്കുന്നത്. ജയില്‍ തടവുകാര്‍ പ്രത്യേകം തയ്യാറാക്കിയ 463 പോളിംഗ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തുന്നു.
ബാലറ്റില്‍ രണ്ട് വ്യത്യസ്ത കളറുകളാണുള്ളത്. ഉറുദുഗാന്റെ പ്രസിഡന്റ് ഭരണത്തെ അനുകൂലിക്കുന്നവര്‍ യെസ് എന്ന് വോട്ട്  വെള്ള പേപ്പറില്‍ രേഖപ്പെടുത്തുകയും  പ്രതികൂലിക്കുന്നവര്‍ നോ എന്ന്  ബ്രൗണ്‍ പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഹിത പരിശോധന മറികടന്നാല്‍ 2029 വരെ തുര്‍ക്കിയുടെ പ്രസിഡന്റായി ഉറുദുഗാന് തുടരാനാവും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter