ഖഷോഗിവധം  നേരത്തെ തയ്യാറാക്കിയതിന്റെ തെളിവുകള്‍ പുറത്ത്

സഊദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം നേരത്തെ തയ്യാര്‍ ചെയ്തതാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോര്‍ട്ട്.

സഊദി കിരീടവകാശ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു കൂട്ടം സഊദി വിഭാഗം നേരത്തെ തയ്യാര്‍ചെയ്ത കൊലപാതകമാണിതെന്നും യു.എന്‍ അന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍.
നികുതി പരിഷ്‌കരണം, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലെസന്‍സ് തുടങ്ങിയ രാജ്യത്തെ  മാറ്റങ്ങള്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സഊദി കിരീടാവകാശി മുഹമ്മദ് തന്നെയാണ് ഖശോഗിവധത്തിന് പിന്നിലെന്നാണ് യു.എസ് ഇന്റലിജന്‍സ് ഏജന്‍സി വെളിപ്പെടുത്തുന്നത്.
കേസ് അന്വേഷിക്കുന്നതില്‍ നിന്ന് അന്വേഷണവിഭാഗത്തെ മന്ദഗതിയിലാക്കാന്‍വേണ്ട കാര്യങ്ങള്‍ സഊദി വൃത്തങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട ഇത് വരെ 11 പേരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter