അമേരിക്കക്കെതിരെ ഇറാന്റെ തിരിച്ചടി: യുഎസ് സൈനിക താവളങ്ങളിൽ  കനത്ത ആക്രമണം
ബാഗ്ദാദ്: ഇറാൻ ഖുദ്സ് ഫോർസ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കക്കെതിരേ തിരിച്ചടി നൽകി ഇറാൻ. ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളിലേക്ക് കനത്ത വ്യോമാക്രമണം നടത്തിയതായി അവകാശപ്പെട്ട ഇറാൻ ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടെന്നും വ്യക്തമാക്കി. അതേ സമയം ആക്രമണത്തില്‍ ഒരാള്‍പോലും മരിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടന്നത് ഒരേ സമയമായിരുന്നു. 30 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ ഒന്നുപോലും അമേരിക്കക്ക് തടുക്കാനായിട്ടില്ലെന്നും ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. തങ്ങള്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇത് തികച്ചും പ്രതിരോധം മാത്രമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അതേ സമയം ആക്രമണം സ്ഥിരീകരിച്ച അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സംഭവത്തെ നിസാരമായി തള്ളിക്കളഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter