പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍-തുര്‍ക്കി കൂടിക്കാഴ്ച

 

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി- ഖത്തര്‍ പ്രതിരോധ മന്ത്രിമാരുടെ യോഗം ഇന്ന അങ്കാറയില്‍ ചേരും. ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ, തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്രി ഐസിക് തമ്മിലുള്ള കൂടിക്കാഴ്ച പ്രതിരോധ മന്ത്രാലയത്തിലായിരിക്കും ചേരുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഗള്‍ഫ് പ്രതിസന്ധിയാണ് യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം. സഊദി അറേബ്യ,ഈജിപ്ത്, യു.എഇ, ബഹറൈന്‍, യമന്‍ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍  തീവ്രവാത്തെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു.
തുര്‍ക്കി പ്രതിസന്ധിയിലും ഖത്തറിനൊപ്പമായിരുന്നു നിലപാട് എടുത്തിരുന്നത്.
ഖത്തറുമായി തുര്‍ക്കി അതിനു ശേഷവും പല കരാരുകളും പുതുക്കുകയും നാലായിരം ടണ്‍ ഭക്ഷണം ഖത്തറിലേക്ക് കയറ്റി അയക്കുകയും ചെയ്തു. നിലവിലെ പ്രതിസന്ധിക്ക് കൂടിക്കാഴ്ച പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter