ഇറാനെതിരെയുള്ള ആയുധ നിരോധനം നീട്ടണമെന്ന് സൗദി
റിയാദ്: ഇറാനെതിരെയുള്ള ആയുധ നിരോധനം നീട്ടണമെന്ന അമേരിക്കയുടെ ആവശ്യത്തിന് അനുകൂലമായി പ്രതികരിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഇറാനെതിരെ അന്താരാഷ്‌ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സൗദി ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

സഊദി മന്ത്രി സഭ വിര്‍ച്വല്‍ യോഗത്തിലാണ് ഇറാനെതിരെയുള്ള ആയുധ ഉപരോധ വിഷയത്തിൽ സഊദി അറേബ്യ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആണവ, ബാലിസ്റ്റിക് പരിപാടികളുമായി ഗൗരവമായി ഇടപെടാന്‍ ലോക രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും സഊദി ആവശ്യപ്പെട്ടു.

അതിര്‍ത്തികള്‍ ലംഘിക്കുന്നതും നിരന്തരമുള്ള ദേശീയ സുരക്ഷാ ഭീഷണികളും ജലാതിര്‍ത്തികളിലെ കടന്ന് കയറ്റവും കണ്ടില്ലെന്ന് നടിക്കാന്‍ സൗദി അറേബ്യക്ക് സാധിക്കില്ലെന്നും മന്ത്രി സഭ മുന്നറിയിപ്പ് നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter