ഈ വര്‍ഷം 52 ഫലസ്ഥീന്‍ ബാലന്മാരെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ 52 ഓളം ഫലസ്ഥീനി ബാലന്മാരെയാണ് വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഇസ്രയേല്‍ സേന കൊന്നൊടുക്കിയതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. അന്താരാഷ്ട്രാ ഫലസ്ഥീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രതികരണ വിഭാഗമാണ് കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നവംബര്‍ 20 ന് വിദ്യാര്‍ത്ഥി ദിനമായതിനാലാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ തങ്ങളുടെ പ്രസ്താവനയിലൂടെ കണക്കുകള്‍ വ്യക്തമാക്കിയത്.
48 ഓളം ബാലന്മാര്‍  ഗാസയില്‍ നിന്നും ബാക്കിയുള്ളവരെ വെസ്റ്റ് ബാങ്കില്‍ നിന്നുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മാരകായുധങ്ങളാണ് ഇസ്രയേല്‍ സേന ഉപയോഗിക്കുന്നതെന്നും  എന്‍.ജി.ഒ ആരോപിച്ചു.
ഇക്കഴിഞ്ഞ 2000 മുതല്‍ 2070 ഓളം ഫലസ്ഥീനി ബാലന്മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.മാത്രവുമല്ല 350 ഓളം ഫലസ്ഥീനി ബാലന്മാര്‍ ഇപ്പോഴും ഇസ്രയേല്‍ തടങ്കലില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter