തീവ്രവാദത്തിനെതിരെ പൊരുതാനുറച്ച് ഫ്രാന്‍സും ഈജിപ്തും

 

തീവ്രവാദത്തിനെതിരെയും ഭീകരവാദത്തിനെതിരെയും പൊരുതാനുറച്ച് ഫ്രാന്‍സും ഈജിപ്തും സഹകരണവുമായി രംഗത്ത്. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തിലാണ് തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇരു രാജ്യങ്ങളും സഖ്യവുമായി രംഗത്തെത്തിയത്. ഈജിപ്ത് വിദേശകാര്യമന്ത്രി സാമെഹ് ശൗക്രിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യവിസ് ലൗഡ്രിയനും കൈറോവില്‍ ചേര്‍ന്ന യോഗത്തിലാണ് തീവ്രവാദത്തിനെതിരെ  സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.
ഫ്രഞ്ചിന്റെ പുതിയ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഈജിപ്തുമായി സഹകരിക്കാനുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമയാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ യോഗമെന്നും മാധ്യമങ്ങള്‍ വിലയിരുത്തപ്പെടുന്നു. തീവ്രവാദത്തിനെതിരെ ഈജിപ്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മാക്രോണ്‍ ആഗ്രഹിക്കന്നുണ്ടെന്നും ലൗഡ്രിയന്‍ യോഗത്തില്‍ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter