യമനില്‍ നിന്ന് മൂന്ന് മില്യണിലധികം ജനത രാജ്യംവിടുന്നതായി റിപ്പോര്‍ട്ട്

 

ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ 3.5 മില്യണോളം ജനത രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ യമന്‍ പ്രദേശങ്ങളായ ലാഹിജില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ജനതയും അരക്ഷിതാവസ്ഥയും ഭക്ഷണമില്ലായ്മയുമാണ് നേരിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട്  വ്യക്തമാക്കി.ഏകദേശം 17-18 മില്യണ്‍ ജനതക്ക് സഹായമാവശ്യമാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
തുര്‍ക്കി റെഡ് ക്രസന്റ് വിഭാഗമാണ് ഇവിടെയുള്ള ജനങ്ങള്‍ക്ക വേണ്ട ശുശ്രൂഷകള്‍ നല്‍കിക്കൊണ്ടിരുക്കുന്നത്.  രാജ്യത്തെ ആളുകള്‍ ഇപ്പോള്‍ ടെന്റ് കളിലാണ് കഴിയുന്നതെന്നും ഇനിയും കൂടുതല്‍ ഭക്ഷണവും മറ്റും സഹായങ്ങളും ആവിശ്യമാണെന്നും റെഡ് ക്രസന്റ് വിഭാഗത്തില്‍ പെട്ട കിനിക്ക് വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter