ഫാസ്റ്റ്ഫുഡ് ഒറ്റത്തവണ കഴിക്കുന്നതും ഹാനികരമെന്ന് പഠനം
ഫാസ്റ്റ്ഫുഡ് ഒരു തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് നന്നല്ലെന്ന് പുതിയ പഠനം. ഒരു തവണ ജങ്ക്ഫുഡ് കഴിക്കുന്നത് തന്നെ ഹൃദയസംബന്ധിയായ അസുഖങ്ങളും സ്ട്രോക്കും വരാന്‍ കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനം. നിത്യം ജങ്ക്ഫുഡ് കഴിക്കുന്നത് ഹൃദയാഘാതത്തെ ക്ഷണിച്ചുവരുത്തുമെന്ന് നേരത്തെ ഏറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സെന്‍റര്‍ ഓഫ് കാനഡാസ് മെന്‍ട്രിയല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനില്‍ നിഗം നടത്തിയ പഠനമാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശരീരത്തിലെ രക്തധമനികളുടെ വികാസം കുറയ്ക്കുന്നതിനും അതുവഴി രക്തചംക്രമണം തടസ്സപ്പെടുത്തുന്നതിനും ഇത് കാരണമാക്കുമെന്നാണ് പഠനം പറയുന്നത്. പുകവലി ശീലമില്ലാത്ത 28 പേരെ വെച്ചാണ് പഠനം നടത്തിയത്. സാധാരണ ഭക്ഷണം കഴിച്ചതിനും ജങ്ക്ഫുഡ് കഴിച്ചതിനും ശേഷവുമുള്ള രക്തചംക്രമണ വ്യത്യാസത്തെ താരതമ്യം ചെയ്താണ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter