അള്ഷിമേഴ്സിനെ തടയാന്‍ കാന്തിക ചികിത്സ
അള്‍ഷിമേഴ്സിനെ ഒരു പരിധിയോളം തടഞ്ഞുനിര്‍ത്താന്‍ കാന്തിക ശക്തിക്കാവുമെന്ന് പുതിയ പഠനം. തലച്ചോറിലെ ഓര്‍മയുടെ അറകളെ ഉത്തേജിപ്പിക്കാന്‍ കാന്തത്തിന് കഴിയുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിരുന്നു. കാന്തചികിത്സ രോഗത്തിന്റെ ആരംഭത്തില്‍ നടത്തിയാല്‍ മറവിയുടെ ആഴങ്ങളിലേക്കാണ്ടു പോകാതെ കുറച്ചുകാലം കൂടി മനസ്സിനെ പിടിച്ചു നിര്‍ത്താനാവുമെന്നാണ് പുതിയ കണ്ടുപിടുത്തം പറയുന്നത്. നിലവില്‍ രോഗത്തിന് പ്രത്യേകിച്ച് ചികിത്സകളൊന്നുമില്ല. മരുന്നുപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിനാലാണ് കാന്തികചികിത്സയെ കുറിച്ച് പഠനം നടന്നത്. ഇതുസംബന്ധിച്ച്, മാഞ്ചസ്റ്ററിലെ അല്‍ഷിമേഴ്സ് രോഗികളില്‍ നടത്തിയ പരീക്ഷണം ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. രോഗത്തിന്റെ ആരംഭദശയിലുള്ള ആറ് പേരിലാണ് പരീക്ഷണം നടത്തിയത്. കാന്തികത തലച്ചോറിന്റെ ഓര്‍മ കേന്ദ്രമായ ഹിപ്പോകാമ്പസിലെ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തിലും തെളിഞ്ഞിട്ടുണ്ട്. ചികിത്സാരീതി വികസിപ്പിക്കാനും അതുമായി മുന്നോട്ടു പോകാനുമാണ് തീരുമാനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാള്‍ ഹെറോള്‍സ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter