ഉറക്കം കുറഞ്ഞാല്‍ ശരീരഭാരം കൂടും
ചുരുങ്ങയത് ആറുമണിക്കൂറെങ്കിലും ഉറങ്ങയില്ലെങ്കില്‍ ശരീരഭാരം കൂടുമെന്ന് പുതിയ ശാസ്ത്രപഠനങ്ങള്‍. കാനഡയിലെ മെഡിക്കല്‍ അസോസിയേഷന്‍ ജേണലാണ് ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതമായി ഉറക്കമൊഴിക്കുന്നത് മനുഷ്യന്റെ വിശപ്പ് ഇല്ലാതാക്കുമെന്നും ആവശ്യമായ ഹോര്‍മോണ്‍ ഉത്പദാനത്തെ ബാധിക്കുകയും ചെയ്യും. അത് അമിതമായി ശരീരഭാരം കൂടുന്നതിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൃത്യമായ അഭ്യസവും ഭക്ഷണക്രമീകരണവും നടത്തുന്നതിന് പുറമെ അത്യാവശ്യം ഉറങ്ങുകകൂടി ചെയ്താല്‍ മാത്രമേ ശരീരത്തിന്റെ തടിയും ഭാരവും കുറക്കാനാകൂ- പഠനം പറയുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും ചില ഹോര്‍മോണുകളുടെ ഉത്പാദനം നിലക്കുന്നത് കാരണം അത് അമിതഭാരത്തിന് കാരണമാകുമെന്നും നേരത്തെ തന്നെ പഠനങ്ങള്‍ വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter