പ്രമുഖ ഇസ്‌ലാമിക പ്രബോധകൻ രിയാള് സാഹിബ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പ്രബോധകനും കേരളത്തിലെ ദലിത് മുസ്‌ലിം പിന്നോക്ക ഐക്യത്തിന്റെ മുന്നണിപ്പോരാളിയുമായ രിയാള് സാഹിബ് വിടവാങ്ങി. പരിശുദ്ധ ഇസ്‌ലാം ആളുകൾക്ക് പ്രചരിപ്പിക്കുവാൻ അതിയായ താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം വഴി നിരവധി ആളുകളാണ് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചത്.

ശാസ്ത്ര സാങ്കേതികവിദ്യ ഏറെ ഉപയോഗിക്കപ്പെടുന്ന ഇക്കാലത്തും അത്തരം മാധ്യമങ്ങളുടെ ഒന്നും സഹായമില്ലാതെ മതപ്രബോധനം വിജയകരമായി നിർവഹിച്ചു എന്നതാണ് രിയാള് സാഹിബിന്റെ പ്രത്യേകത. വിവാദങ്ങളിലൊന്നും പെടാതെ ഫലപ്രദമായ രീതിയിൽ ആയിരുന്നു അദ്ദേഹം തന്റെ പ്രബോധനവുമായി മുന്നോട്ടു പോയിരുന്നത്.

ഇസ്‌ലാമിക പ്രബോധനത്തിൽ മുഴുകുന്നതോടൊപ്പം തന്നെ ദലിത് പിന്നോക്ക വിഭാഗങ്ങൾക്കായും സമയം നീക്കി വെച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം. ദലിത് കൾച്ചറൽ ഫോറം പ്രസിദ്ധീകരിച്ചിട്ടുള്ള ജാതി നിർമ്മൂലനം അടക്കമുള്ള മുഴുവൻ പ്രസിദ്ധീകരണങ്ങൾക്കും സാമ്പത്തിക സഹായമടക്കം രിയാലു സാഹിബ് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. കേരളത്തിൽ ദലിത് യുവാക്കളുടെ ആവേശമായി മാറിയ ദലിത് പാന്തേഴ്സ് രൂപീകരണത്തിലും അദ്ദേഹത്തിൻ്റെ പങ്ക് വളരെ സഹായകമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter