മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവർക്ക്  വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ബൈഡൻ റദ്ദ് ചെയ്തേക്കും
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ജോ ബൈഡൻ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിൽ നിന്നും സമ്പൂർണ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുസ്‌ലിം രാജ്യങ്ങളോടുള്ള സമീപനമുള്‍പെടെ ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കിയ വിഷയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ബൈഡന്റേത്. ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെ അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്യുന്നതില്‍ നിന്നും ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. ബൈഡന്‍ ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വിഷയങ്ങളില്‍ ഓഫീസിലെ തന്റെ ആദ്യ ദിവസം തന്നെ തീരുമാനമെടുക്കുമെന്ന് ബൈഡന്‍ തന്റെ പ്രചാരണത്തിനിടെ ഉറപ്പ് നല്‍കിയിരുന്നു.

പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും ചേരുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദ് ചെയ്യുമെന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്. കൊവിഡ് നിയന്ത്രണമാവും അദ്ദേഹത്തിന്റെ മുഖ്യ അജണ്ട. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമ്പേ പാളിയ കൊവിഡ് നിയന്ത്രണത്തില്‍ നിന്നാണ് നാം ആരംഭിക്കുക എന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്നും ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രഖ്യാപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter