ഖത്തര്‍-തുര്‍ക്കി ഉന്നത തന്ത്രപ്രധാന സമിതിയുടെ യോഗത്തിന് ഇസ്​തംബൂളില്‍ തുടക്കം
ദോഹ: ഖത്തര്‍-തുര്‍ക്കി ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഉന്നത തന്ത്രപ്രധാന സമിതിയുടെ ആറാമത് സെഷന് തുര്‍ക്കിയിലെ ഇസ്​തംബൂളില്‍ തുടക്കമായി. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ഥാനി ഖത്തറിനെ പ്രതിനിധാനം ചെയ്തും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്​ലുത് കവുസോഗ്​ലു തുര്‍ക്കിയെ പ്രതിനിധാനംചെയ്​തും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് ആതിഥ്യമരുളിയ തുര്‍ക്കി സര്‍ക്കാറിനും തുര്‍ക്കി ജനതക്കും ഖത്തർ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍റയും നേതൃത്വത്തില്‍ ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വര്‍ഷത്തെ ഉഭയകക്ഷി, സൗഹൃദ ബന്ധമുള്ള രാജ്യങ്ങളാണ്​ ഖത്തറും തുര്‍ക്കിയും. 2014ലാണ് സുപ്രീം സ്​ട്രാറ്റജിക് സമിതിക്ക് രൂപം നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്​ട്രീയ, സുരക്ഷാ സഹകരണം കൂടുതല്‍ ഊഷ്മളമായതോടെ അത് ഇരുരാജ്യങ്ങളുടെയും സാമ്ബത്തിക മേഖലയിലും വളര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്​. 2014ന് ശേഷം തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും തമ്മില്‍ 28 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter