ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് അപേക്ഷ തള്ളിയത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച:  ഇ.ടി

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഐ.ഡി.എം.ഐ ഗ്രാന്റ് അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മൂലമാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി.

സര്‍ക്കാറിന്റെ വീഴ്ച കാരണം നാല് വര്‍ഷം മുടങ്ങിയ ഗ്രാന്റ് ഈ വര്‍ഷം മുതല്‍ ലഭിച്ചു തുടങ്ങിയിരുന്നു. മുഴുവന്‍ സംസ്ഥാനങ്ങളും കൃത്യ സമയത്ത് അപേക്ഷ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിച്ചപ്പോള്‍ കേരളം അവസാന സമയത്ത് മാത്രമാണ് ഈ വിവരം അറിയിച്ചത്.
കുറഞ്ഞ സമയത്തിനുള്ളില്‍ മതിയായ രേഖകള്‍ ഉള്‍പ്പെടുത്തിയും അല്ലാതെയും കുറഞ്ഞ അപേക്ഷകള്‍ മാത്രമാണ് ഇത്തവണ കേരളം നല്‍കിയത്.ഈ അപേക്ഷകളാകട്ടെ നേരത്തെ ഗ്രാന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ ചെലവഴിച്ച ആദ്യഘട്ട തുകയുടെ കണക്കുവിവരങ്ങള്‍ ലഭ്യമായില്ലെന്ന് പറഞ്ഞാണ്‌കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ അവസരം കാത്തിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന് ചൂട്ട് പിടിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ എന്ന് പറയുകയും ന്യൂനപക്ഷങ്ങളുടെ വിദ്യഭ്യാസ അവകാശങ്ങളടക്കം എടുത്തുകളയുകയും ചെയ്യുന്നസംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter