യൂറോപ്യന്‍ യൂണിയനോട് കൂടുതല്‍ അടുത്ത് തുര്‍ക്കി

 

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ദൃഢമാക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായി തുര്‍ക്കി. ഇതിന്റെ ഭാഗമായി യൂറോപ്പിനോടുള്ള ബന്ധം ശക്തമാക്കാന്‍ ഉച്ചകോടി പ്ലാന്‍ ചെയ്തിരിക്കുകയാണെന്നും യൂറോപ്യന്‍ യൂണിയന്‍ വകുപ്പ് മന്ത്രി ഉമര്‍ സെലിക് പറഞ്ഞു.
തുര്‍ക്കിയും യൂറോപ്പും തമ്മില്‍ പ്രതിസന്ധികളുണ്ട്, എകെ.പി പാര്‍ട്ടിയുടെ ഹിതപരിശോധന റാലികള്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂറോപ്പിനോട് കൂടുതല്‍ അടുത്തിരിക്കയാണെന്നും അതിനാണ് ഈ ഉച്ചകോടിയെന്നും സെലിക് വ്യക്തമാക്കി.
രാജ്യത്തെ ഹിത പരിശോധനക്ക് ശേഷം വിസയില്ലാതെ തന്നെ യൂറോപ്പിലേക്ക് സഞ്ചരിക്കാമെന്ന് വിദേശകാര്യമന്ത്രി മെവ്‌ലുത് കവ്‌സൊഗ്‌ലു നേരത്തെ വിശദീകരിച്ചിരുന്നു.
ഹിത പരിശോധനക്ക് ശേഷം കേന്ദ്ര ഭരണത്തെ അനുകൂലിക്കുന്ന ഫെഡറല്‍ സിസ്റ്റത്തിലേക്ക് തുര്‍ക്കി മാറുമെന്നും സെലിക് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter