പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍
ന്യൂഡൽഹി: മുസ്‌ലിമേതര അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബില്ലിൽ കടുത്ത എതിർപ്പുമായി എഴുത്തുകാരനും കോളമിസ്റ്റുമായ ഹര്‍ഷ് മന്ദര്‍. ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് ഹർഷ് മന്ദർ വ്യക്തമാക്കി. ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് ഹര്‍ഷ് മന്ദര്‍ ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. 'നാളെ പൗരത്വ ഭേദഗതി ബില്‍ പാസായാല്‍, ഞാന്‍ മുസ്‌ലിമായി പ്രഖ്യാപിക്കും. രണ്ടാമതായി, എന്റെ തിരിച്ചറിയല്‍ തെളിയിക്കാന്‍ ഒരു രേഖയും ഞാന്‍ ഹാജരാക്കില്ല. മൂന്നാമതായി, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഏതെങ്കിലും മുസ്‌ലിമിനെ ജയിലിലടച്ചാല്‍ ഞാനും അതിലൊരാളാകും'- ഹര്‍ഷ് മന്ദറിന്റെ പ്രസംഗം ഉദ്ധരിച്ച്‌ ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി അന്‍സില്‍ കെ.എം ഫേസ്ബുക്കിൽ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter