കക്കോവ് മഹല്ല് തെരെഞ്ഞെടുപ്പ്: സമസ്ത പാനലിന് ഉജ്ജ്വല വിജയം

മൂന്ന് വര്‍ഷമായി അടഞ്ഞുകിടക്കുന്ന കക്കോവ് മഹല്ല് മസ്ജിദുല്‍ ഹിദായയുടെ ഭരണ സമിതിക്കായി നടത്തിയ വോട്ടെടുപ്പില്‍ സമസ്ത പാനലിന് ഉജ്ജ്വല വിജയം. ആകെ പോള്‍ ചെയ് 598 വോട്ടില്‍ 481 വോട്ടുകളും നേടിയാണ് സമസ്ത പാനല്‍ വിജയിച്ചത്. 371 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമസ്ത പാനല്‍ വിജയം കൊയ്തത്.

കെ.കെ മൂസ മൗലവി, പി.വി ഇബ്‌റാഹീം മാസ്റ്റര്‍, കെ.വി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ചെമ്മലില്‍ ബാപ്പു ഹാജി, പുളിയറക്കല്‍ പി.പി അബ്ദുറഹിമാന്‍ ഹാജി, അസീസ് ബാഖവി,അബ്ദുള്ള ഹാജി മുരിങ്ങാട്ട്,എകെ മുഹമ്മദ് മാസ്റ്റര്‍,കാരങ്ങേല്‍ അബ്ദു റഹ്മാന്‍ ഹാജി,കെ.കെ സൈതലവി മാസ്റ്റര്‍,വി. അഹമ്മദ് മാസ്റ്റര്‍.എം മുഹമ്മദ്,ശുക്കൂര്‍ റഹ്മാനി, പി.സി ഗഫൂര്‍ ചക്കമ്പലം, മണ്ണാറക്കല്‍ സലീം എന്നിവരായിരുന്നു സമസ്ത പാനലില്‍ ഉണ്ടായിരുന്നവര്‍.
പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മഹല്ലായിരുന്നു കക്കോവ്. ഭരണ നടത്തിപ്പുമായി ബന്ധപ്പെട്ട കാന്തപുരം വിഭാഗം ഏതാനും വര്‍ഷങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും 2015 സംഘര്‍ഷം നടന്നതിന്റെ പേരില്‍ പള്ളി പൂട്ടുകയും ചെയ്തിരുന്നു. പിന്നീട് നടന്ന കേസുകളും വിധികളും സമസ്തക്ക് അനുകൂലമാവുകയായിരുന്നു. വിധി അനുസരിച്ചായിരുന്നു ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പ് നടത്തിയതും സമസ്ത പാനല്‍ വിജയിച്ചതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter