പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകൾ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ 82 പേര്‍ എതിര്‍ത്തപ്പോള്‍ 293 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസിന് പുറമെ ഇടത് പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, ഡി.എം.കെ, മുസ്ലീംലീഗ്, എസ്.പി, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി എന്നിവരാണ് ബില്ലിനെ എതിര്‍ത്തത്. അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷകക്ഷികൾ ശക്തമായി രംഗത്തെത്തി ബില്‍ രാജ്യത്തെ രണ്ടായി വിഭജിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ളതുമാണ് ഈ ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. അമിത് ഷാ പറയുന്നു ഇത് ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് എന്നാല്‍ ഇത് നൂറ് ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്, അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിന്റെ പകർപ്പ് വലിച്ചെറിഞ്ഞു അസദുദ്ദീൻ ഉവൈസി പ്രതിഷേധം കൂടുതൽ ശക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter