ഫലസ്ഥീന്‍ വിഷയം ചര്‍ച്ച ചെയ്ത് ഹമാസും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ നയിക്കുന്ന സംഘവും ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ ത്വയ്ബിയും  കഴിഞ്ഞ ദിവസം കൈറോവില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഫലസ്ഥീന്‍ വിഷയം ചര്‍ച്ച ചെയ്തു.

ഫലസ്ഥീന്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍, ജറൂസലമിലെയും അല്‍ അഖ്‌സ മസ്ജിദിലെയും പ്രതിസന്ധികള്‍ തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചതെന്ന് ഹമാസ് നേതാക്കള്‍  വ്യക്തമാക്കി.
മുസ്‌ലിം ലോകത്തിന്റെ തന്നെ  പ്രധാന വിഷയം ഫലസ്ഥീനാണെന്ന് അല്‍ ത്വയിബ് വിശദീകരിച്ചു.
രണ്ട് ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തില്‍ ഫലസ്ഥീന്‍ പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഹമാസ്-ഫതഹ്, ഹമാസ്-ഇസ്രയേല്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാവുന്ന വിഷയങ്ങളെ കുറിച്ചും നയതന്ത്ര പ്രതിനിധികളോട് ചര്‍ച്ച ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter