തെരഞ്ഞെടുപ്പ് ഫലം; മതേതരത്വത്തിന്റെ വിജയം: ഹൈദരലി തങ്ങള്‍

മതേതര കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ ഫാസിസ്റ്റ് ശക്തികളെ പടിച്ചുകെട്ടാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് രാജ്യം ഉറ്റുനോക്കിയ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇത് മതേതരത്വത്തിന്റെ വിജയമാണ്,മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യയുടെ നിലനില്‍പ്പ്.അതിന് വിരുദ്ധമായി നിലകൊള്ളുന്ന രാഷ്ട്രീയ ശക്തികള്‍ക്ക് ലഭിക്കുന്ന അധികാരത്തിന് ദീര്‍ഘായുസ്സില്ല,രാജ്യത്തെ ന്യൂനപക്ഷ ദലിത്,വിഭാഗത്തെ കണ്ണീര്‍ കുടിപ്പിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തവരാണ് ബി.ജെ.പി ഭരണകൂടങ്ങള്‍.ഇന്ത്യയുടെ ഭൂരിപക്ഷ ജനതയുടെ മനസ്സ് ബി.ജെ.പിക്ക് ഒപ്പമല്ല.രാജ്യത്തെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമര്‍പ്പിച്ച ജനതയുടെ വിജയമാണിതെന്നും  ഹൈദരലി ശിഹാബ് തങ്ങള്‍  പറഞ്ഞു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter