ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭരണഘടന  സംഗമം നാളെ
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ ഭരണഘടനക്കു കാവല്‍ തീര്‍ത്ത് മലപ്പുറത്ത് മദ്‌റസാധ്യാപകരുടെ നേതൃത്വത്തില്‍ സംരക്ഷണ സംഗമം നാളെ. സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകമാണ് ജില്ലാ കലക്ടറേറ്റ് പരിസരത്ത് നാളെ രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 89 റെയിഞ്ചുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപക പ്രതിനിധികളും മദ്‌റസാ മാനേജ്‌മെന്റ് പ്രതിനിധികളുമാണ് സംഗമത്തില്‍ അണിനിരക്കുന്നത്. പരിപാടി നാളെ രാവിലെ പത്തിന് കലക്ടറേറ്റ് പരിസരത്ത് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ. തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മുസ്ലിയാരും മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയിൽ, പ്രമേയ പ്രഭാഷങ്ങള്‍, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, അഭിവാദ്യ പ്രസംഗങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാകും. വ്യത്യസ്ത സമയങ്ങളില്‍ നൂറ് പ്രകടനങ്ങള്‍ മലപ്പുറം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ചു സമര പന്തലില്‍ എത്തിച്ചേരും. മതത്തിന്റെ പേരില്‍ രാജ്യത്തെ പൗരത്വം നിര്‍ണയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമായതും, അടിസ്ഥാന തത്വങ്ങള്‍ക്ക് പോലും എതിരാവുന്നതുമായ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധന സമരമാകുന്ന സംഗമം ഭരണഘടനയെ സംരക്ഷിക്കുക, എന്‍.പി.ആര്‍,എന്‍.ആര്‍.സി എന്നിവ നിര്‍ത്തിവെക്കുക, സി.എ.എ നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter