തുര്‍ക്കി ജനഹിത പരിശോധനക്കെതിരെ  പ്രതിപക്ഷ നേതാവ് യൂറോപ്യന്‍ കോടതിയില്‍

 

ഏപ്രില്‍ മാസത്തില്‍ നടന്ന തുര്‍ക്കി ജനഹിത പരിശോധന ഫലം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട തുര്‍ക്കി പ്രധാന പ്രതിപക്ഷ നേതാവ് യൂറോപ്യന്‍ കോടതിയില്‍ പുതിയ അപ്പീല്‍ നല്‍കി.
തുര്‍ക്കി ജനഹിത പരിശോധന ഏപ്രില്‍ 16ന് നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കെമാല്‍ ക്ലിക് ദാര്‍ ഒഗ്‌ലു മാര്‍ച്ച് 20 ന് തന്നെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ തെരെഞ്ഞടുപ്പ് കമ്മീഷനെതിരെ നേരത്തെ അപ്പീലില്‍ ഒപ്പ് വെച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പോളില്‍ അപര്യപ്തയുണ്ടെന്ന് വാദിച്ചപ്പോള്‍ തദടിസ്ഥാനത്തില്‍ കള്ള വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് യൂറോപ്യന്‍ തെരെഞ്ഞെടുപ്പ് നിരീക്ഷികര്‍ പ്രസ്താവിച്ചിരുന്നു.
2016 ജൂലൈ 15 ലെ പട്ടാള അട്ടിമറി പരാജയപ്പെട്ടതോടെ ഏകപക്ഷീയ പാര്‍ട്ടി എന്ന നിലയിലേക്ക തുര്‍ക്കി മാറിയിരിക്കുകയാണെന്നും അതിനെതിരെ പ്രതിഷേധ ഇടങ്ങള്‍ ഉയര്‍ന്നു വരണമെന്നും  ഒഗ്‌ലു  വിശദീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter