കാസിം സുലൈമാനിയെ ഭീകരനെന്ന് പറയാനാവില്ല- യുകെ പ്രതിപക്ഷനേതാവ്
ലണ്ടൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ ഭീകരൻ എന്ന് വിശേഷിപ്പിക്കാൻ തയ്യാറല്ലെന്ന് യുകെ പ്രതിപക്ഷനേതാവ് ജെറമി കോർബിൻ വ്യക്തമാക്കി. സുലൈമാനിയെ വധിച്ച അമേരിക്കയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സുലൈമാനി അമേരിക്കക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തണമെന്നും ആവശ്യപ്പെട്ടു. ഹൗസ് ഓഫ് കോമൺസിൽ അദ്ദേഹം സുലൈമാനിയുടെ വധത്തെ അപലപിക്കുകയും ചെയ്തു. ഇറാഖിൽനിന്ന് മുഴുവൻ വിദേശ സൈന്യവും ഉടൻ മടങ്ങി പോകുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter