പ്രക്ഷോഭത്തിൽ ഭയന്ന് അസം യാത്ര റദ്ദാക്കി പ്രധാനമന്ത്രി
ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക എന്നിവക്കെതിരെ ആസാമിൽ പ്ര​ക്ഷോ​ഭം ക​ത്തി​യാ​ളു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​സം സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. കേ​ന്ദ്ര സ​ര്‍​ക്കാ​റി​​ന്‍റെ കാ​യി​ക​മാ​മാ​ങ്ക​മാ​യ 'ഖേ​ലോ ഇ​ന്ത്യ'​യി​ല്‍ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച​ത്തെ യാ​ത്രാ​പ​രി​പാ​ടി. പ്ര​ധാ​ന​മ​ന്ത്രി ആസാമിൽ എത്തിയാല്‍ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​ അ​സ​മി​ല്‍ പ്ര​ക്ഷ പ്രക്ഷോഭരംഗത്തുള്ള ആസാം സ്റ്റുഡൻസ് യൂണിയൻ (ആസു) മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​ക്കാ​ര്യം അ​സം സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ മോ​ദി​യു​ടെ യാ​ത്ര റ​ദ്ദാ​ക്ക​ല്‍. അസമില്‍ ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സൊ​നോ​വാ​ള്‍, ധ​ന​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ എ​ന്നി​വ​ര്‍​ക്കു നേ​രെ അ​ടു​ത്ത​യി​ടെ പൊ​തു​ച​ട​ങ്ങി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​കൂ​ടി​യാ​ണ്​ കേ​ന്ദ്ര​ത്തി​ന്​​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​ത്. ആസാമിൽ ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് സി.എ.എ സംസ്ഥാനത്ത് നടപ്പിലാക്കുകയില്ലെന്ന് പ്രഖ്യാപിക്കുവാൻ മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സൊനോവാൾ നിർബന്ധിതനായി തീർന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter