റാഹിമ x ഹാദിയ: ഇവിടെ നീതിക്ക് മതവും ജാതിയുമുണ്ട്
ഹാദിയയുടെ വിഷയത്തില്‍ ഉണ്ടായ വിവേചനപരമായ കോടതിവിധിക്കെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നതിനു മുമ്പുതന്നെ കോടതിയില്‍നിന്നും തികച്ചും വിപരീതമായൊരു വിധികൂടി പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. തലശ്ശേരിയിലെ കോടതി വരാന്തയില്‍വെച്ച് റാഹിമ എന്ന മുസ്‌ലിം പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കളുടെ മുമ്പില്‍വെച്ച് നിഖില്‍ എന്ന കാമുകന്റെ കൂടെ പോകാന്‍ അനുവദിച്ചതാണ് കോടതിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്ന ഏറെ ദയനീയമായ സംഭവം. മോളേ... റാഹീ... എന്ന, തന്റെ മോളെ പതിനെട്ട് വര്‍ഷം പോറ്റിയ, ആ പിതാവിന്റെ വേദനകരമായ അവസാനവിളികള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കാതെയാണ് കോടതി ഇങ്ങനെയൊരു വിധിക്ക് തയ്യാറായിരിക്കുന്നത്.
റഹീമ വിഷയത്തിലും ഹാദിയ വിഷയത്തിലും ഈ ഒറ്റ ഭരണഘടന തന്നെയാണ് ഇരട്ടനീതി പരസ്യമായി പ്രഖ്യാപിച്ചത് എന്നത് വിരോധാഭാസം തന്നെ. ഇരകളുടെ മതവും ജാതിയും നോക്കിയുള്ള ഇത്തരം വിധികള്‍ കോടതികളിലുള്ള പൗരന്മാരുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നത്.
കോടതി വരാന്തകളിലെ വര്‍ധിക്കുന്ന ഫാ്‌സിസ്റ്റ് ചുവയുള്ള വിധികള്‍ വ്രണപ്പെടുത്തുന്നത് ിപൗരന്മാരുടെ മതവികാരത്തെള്കൂടിയാണ്. ആശങ്കകള്‍ നിറഞ്ഞ ഇത്തരം വിധികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.
സ്വന്തം ഇഷ്ടപ്രകാരം മതം മാറി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വരനെ കണ്ടെത്തി കൂടെ ജീവിക്കാന്‍ ഒരു പെണ്‍കുട്ടി തയ്യാറായപ്പോള്‍ കോടതി അതിനെ വിലക്കുകയായിരുന്നു. ഇവിടെ മനുഷ്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും ഇല്ലേയെന്നത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതാണ്. അതേസമയം, അത്രക്കു പ്രായംകൂടിയാവാത്ത ഒരിളം പെണ്‍കുട്ടി ഹിന്ദുച്ചെക്കനോടൊപ്പം പോകാന്‍ തയ്യാറായപ്പോഴേക്ക് മാതാപിതാക്കളുടെ വേദന പോലും വകവെക്കാതെ കോടതിയുടെ വണ്ടിയില്‍ ചെക്കന്റെ വീട്ടിലെത്തിച്ചുകൊടുക്കുകയായിരുന്നു. ഇവിടെ കോടതി നിറവും ജാതിയും നോക്കിയില്ലെന്ന് പറയാനൊക്കുമോ...!
ചങ്ങല തന്നെ വിളതിന്നുന്ന ഇക്കാലത്ത് കോടതിയില്‍നിന്നും കിട്ടിയില്ലെങ്കില്‍ പിന്നെവിടെനിന്നാണ് പൗരന്മാര്‍ക്ക് നീതി ലഭിക്കുക.
വ്യക്തികള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വിധി പറയുന്ന കോടതികള്‍ രാജ്യത്തിന്റെ സ്പന്ദനം തിരിച്ചറിയണം. മര്‍ദ്ദിതന്റെ അവസാന അഭയ കേന്ദ്രങ്ങള്‍ ഫാഷിസ്റ്റുകള്‍ക്ക് തീറെഴുതുന്നത് രാജ്യത്തെ വേട്ടയാടപ്പെടുന്ന ഫാഷിസ്റ്റ് പ്രവണതയുടെ ഭാഗമായിട്ടാണ്.
വ്യക്തിസ്വാതന്ത്യം പൗരന്മാരുടെ ഇഷ്ട ജീവിതത്തിന് വഴിയൊരുക്കുമ്പോള്‍ ഹാദിയ വിഷയത്തിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം ഭീതിയും ആശങ്കയും വളര്‍ത്തുന്നു. ഇത്തരം സാമാന്യ വിഷയങ്ങളില്‍ കോടതി വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍, ന്യൂനപക്ഷക്കള്‍ക്കെതിരെയുള്ള വിധികള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും കലര്‍ത്തുന്നത് ഫാസിസം തന്നെയാണ്.
Leave A Comment