ഇസ്രയേല്‍-സൗദി അവിശുദ്ധ ബാന്ധവം നല്ലതിനോ?

ഖത്തര്‍ പ്രശ്‌നത്തില്‍ ഇസ്രയേല്‍ സൗദിയെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയതോടെ ആ അവിശുദ്ധ കൂട്ടുകെട്ടിന്റെ മുഖം ഒന്നുംകൂടി മറ നീക്കി പുറത്തുവന്നിരിക്കുന്നു. അമേരിക്ക നേരത്തെത്തന്നെ ഈ പിന്തുണ അറിയിച്ചിരുന്നു. ഖത്തറിനെ ഉപരോധിക്കാന്‍ സൗദി ഉന്നയിച്ച കാരണങ്ങളിലൊന്നും അത് ഹമാസിനെ സഹായിക്കുന്നുവെന്നതായിരുന്നു. ഫലസ്തീനിനെ സഹായിക്കുന്നതില്‍ ഹമാസിനോടുള്ള സൗദിയുടെ എതിര്‍പ്പ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടയിലാണ് തങ്ങളുടെ പിന്തുണ സൗദിക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേല്‍ രംഗത്ത് വന്നത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ റിയാദിലേക്ക് ക്ഷണിക്കാനും നയതന്ത്ര കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനും ഇസ്രയേല്‍ ഇന്റലിജന്‍സ് മിനിസ്റ്റര്‍ സൗദി രാജാവിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. സൗദിയുമായി കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയോടുള്ള അടുപ്പവും ഇറാനോടും ഹമാസിനോടുമുള്ള എതിര്‍പ്പുമാണ് സൗദിയോട് അടുക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്. ഈ അടുപ്പം വഴി തങ്ങള്‍ക്ക് പല നേട്ടങ്ങളും കൊയ്‌തെടുക്കാന്‍ സാധിക്കുമെന്ന് ഇസ്രയേല്‍ വിശ്വസിക്കുന്നു.

പുതുതായി നിയുക്തനായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ ടല്‍അവീവിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ ഏറ്റവും പ്രധാന സഖ്യകക്ഷികളാണ് സൗദിയും ഇസ്രയേലും. ഇവര്‍ രണ്ടു പേരുടെയും പരസ്പര നല്ല ബന്ധം തങ്ങള്‍ക്കും ഉപകാരം ചെയ്യുമെന്നതിനാല്‍ ഇസ്രയേല്‍-സൗദി ബന്ധത്തെ അമേരിക്കയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.  

എന്നാല്‍, ഫലസ്തീനിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സൗദി ഒരിക്കലും മുന്നോട്ടുവരരുതെന്നാണ് ഫലസ്തീന്‍ ദേശീയ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന മുസ്ഥഫ ബര്‍ഗൂതി പറയുന്നത്. സൗദി ഒരിക്കലും ഇസ്രയേലിന്റെ ഈ ഓഫറുകളെ സ്വീകരിക്കാന്‍ തയ്യാറാകില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.

അവലംബം: അല്‍ ജസീറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter