ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മറ്റു ഭാരവാഹികളെ പ്രഖ്യാപിച്ചു
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ തെരഞ്ഞെടുത്തതിന് പിന്നാലെ മറ്റു ഭാരവാഹികളെയും പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിയായി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയേയും ട്രഷററായി മാണിയൂര്‍ അഹ്മദ് മുസ്‌ലിയാരെയും പരീക്ഷ ബോർഡ് ചെയർമാനായി അബ്ദുല്ല മുസ്‌ലിയാർ കൊടക് എന്നിവരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റായിരുന്ന സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവില്‍ ജന.സെക്രട്ടറിയായിരുന്ന ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ തെരഞ്ഞെടുത്തിരുന്നത്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സമസ്ത കേന്ദ്ര മുശാവറാംഗവും കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പരിയങ്ങാട് ജാമിഅ ജൂനിയര്‍ കോളേജ് സെക്രട്ടറി, അല്‍മുഅല്ലിം മാസിക ചീഫ് എഡിറ്റര്‍, അല്‍ ഹസനാത്ത് അറബിക് കോളേജ് സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി എന്നിവയുടെ പരീക്ഷാ ബോര്‍ഡ് അംഗവുമാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട മാണിയൂര്‍ അഹ്മദ് മുസ്‌ലിയാർ സമസ്ത കേന്ദ്ര മുശാവറാംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം കോളേജ് പ്രിന്‍സിപ്പല്‍, തൃക്കരിപ്പൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സുപ്രഭാതം രക്ഷാധികാരി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. മറ്റു ഭാരവാഹികള്‍: കെ.കെ ഇബ്രാഹിം മുസ്‌ലിയാർ കോഴിക്കോട്, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാർ (വൈസ് പ്രസിഡന്റുമാര്‍) കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാർ, കെ.ടി ഹുസൈന്‍കുട്ടി മുസ്ലിയാര്‍ (സെക്രട്ടറിമാര്‍) ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ചെയര്‍മാന്‍, ക്ഷേമനിധി), അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍ (ഡെപ്യൂട്ടി ചെയര്‍മാന്‍, ക്ഷേമനിധി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter