സി.ബി.എസ്.ഇ സിലബസില്‍നിന്നും ജനാധിപത്യം, മതേതരത്വം സംബന്ധിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിൽ വിമർശനം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍നിന്നും ജനാധിപത്യം, മതേതരത്വം എന്നിവ സംബന്ധിച്ചുള്ള നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ,9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകാർക്കാണ് 30% സിലബസ് കുറച്ചിരിക്കുന്നത്

നടപടിയില്‍ സി.ബി.എസ്.ഇ വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനിഷ് സിസോദിയ ആവശ്യപ്പെട്ടു. ഈ നീക്കത്തിന് പിന്നില്‍ വളരെ ശക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചില പ്രത്യേക പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനോട് യോജിക്കാനാവില്ല'- സിസോദിയ പറഞ്ഞു.

ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യണമെന്നത് വലതുപക്ഷ ശക്തികളുടെ എക്കാലത്തെയും ആവശ്യമാണ്. അതിന് അവര്‍ കണ്ട എളുപ്പവഴിയാണ് വളര്‍ന്നുവരുന്ന തലമുറയില്‍ അവയെക്കുറിച്ചുള്ള അവബോധം ഇല്ലായ്മ ചെയ്യുക എന്നത്. ഒരു അവസരം ലഭിച്ചാല്‍ ബി.ജെ.പി ചരിത്രത്തെയും തിരുത്തി, മാറ്റിയെഴുതിയ ഭാഗം സിലബസില്‍ ഉള്‍പ്പെടുത്തും', എന്‍.സി.പി വക്താവ് മഹേഷ് തപസി പറഞ്ഞു. കേന്ദ്രം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ലോകതാന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവും വിമര്‍ശിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter