നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ തുടരുന്ന വിവാഹമോചന രീതിയാണ് മുത്തലാഖ്: പേഴ്‌സണല്‍ ലോ ബോഡ്

 

 

1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം വേണമെന്ന നിലപാടാണുള്ളതെന്നും ബാര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനു വേണ്ടി ഹാജരായ മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ പ്രത്യേക അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.

അയോധ്യയിലാണ് രാമന്‍ ജനിച്ചത് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതിന് തുല്യമാണ് മുത്തലാഖ്. കഴിഞ്ഞ 1,400 വര്‍ഷങ്ങളായി മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചുപോരുന്ന രീതി അനിസ്ലാമികമെന്ന് പറയാന്‍ നമ്മള്‍ ആരാണ്. അതിനാല്‍തന്നെ മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട വിഷയം ഇവിടെ ഉദിക്കുന്നില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീംകോടതയില്‍ വാദിച്ചു.

മുത്തലാഖ് ഇസ്‌ലാമികമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെയും ബോര്‍ഡ് ചോദ്യം ചെയ്തു. മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. രാമന്‍ അയോധ്യയിലാണ് ജനിച്ചതെന്ന് ഞാന്‍ കരുതുന്നുണ്ടെങ്കില്‍ അത് വിശ്വാസത്തിന്റെ മാത്രം പ്രശ്‌നമാണ്. ഇതില്‍ ഭരണഘടനാപരമായ ധാര്‍മിക പ്രസക്തമല്ലെന്നും അഞ്ചംഗ ബെഞ്ച് മുമ്പാകെ സിബല്‍ പറഞ്ഞു.
പ്രമുഖ ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു.ലളിത് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചിന് മുന്‍പാകെയാണ് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം കപില്‍ സിബല്‍ അവതരിപ്പിച്ചത്.

മുസ്‌ലിം വിവാഹം എന്നതു മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹമോചനവും അങ്ങനെതന്നെയാണ്. ഇതിന്റെ ഉദ്ഭവം ഹദീസുമാണ്. വിവാഹവും മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നമെന്നും കബില്‍ സിബല്‍ ചോദിച്ചു

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter