കൊറോണയുടെ മറവിൽ വിദ്വേഷ പ്രചാരണം: ലോകം മുഴുവൻ ഒറ്റക്കെട്ടായി നേരിടണം-യുഎൻ സെക്രട്ടറി ജനറൽ
ജനീവ: കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ നെട്ടോട്ടമോടുന്ന സമയത്ത് സുനാമി പോലെ പടരുന്ന വിദ്വേഷ പ്രചരണങ്ങൾക്കുമെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. ലോകം മുഴുവന്‍ ഒന്നായി നിന്ന് ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ നേരിടണമെന്ന് ഗുട്ടറെസ് ആവശ്യപ്പെട്ടു. വിദേശികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ വ്യാപകമായ രീതിയിലുള്ള വിദ്വേഷ പ്രചരണത്തെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

സമൂഹം ഈ അവസരത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കരുത്തോടെ നീങ്ങണമെന്നും എന്നാൽ മാത്രമേ വിദ്വേഷ പ്രചാരണങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിക്കിടെ നടക്കുന്ന ഇത്തരം പ്രചാരണങ്ങളെ സമൂഹമാധ്യമങ്ങള്‍ക്ക് തടയാന്‍ സാധിക്കണം. ദുര്‍ബലരായവരെ ചുറ്റുമുള്ളവര്‍ ശക്തിപ്പെടുത്തണം. കൊവിഡ് 19 ബാധിക്കുന്നതിന് മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ ഒരു ഘടകമല്ലെന്നും അന്റോണിയോ ഗുട്ടറെസ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter