പതിനേഴാമത് ജി.സി.സി ഉച്ചകോടി; തയ്യാറെടുപ്പുകളുമായി സംഘാടകര്‍

 

ജി.സി.സി രാഷ്ട്ര നേതാക്കളുടെ 17ാമത് യോഗത്തില്‍ തയ്യാറെടുപ്പുകളുമായി സംഘാടകര്‍. അമീരി ദിവാനിലെത്തിയ ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ജി.സി.സി രാഷ്ട്ര നേതാക്കളുടെ 17ാമത് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന അജണ്ടകളിലെ പ്രധാന വിഷയങ്ങളും യോഗത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടും അമീര്‍ ഡോ. അല്‍ സയാനി കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്തു. 
ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഗള്‍ഫ് സഹകരണ സമിതിയുടെ സംയുക്ത നടപടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഇരുവരും  ചര്‍ച്ച ചെയ്തു. 

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter