അറബ് രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുന്ന തിരക്കിലാണ്: അല്‍-അഖ്‌സ ഇമാം

 

അറബ് രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കാന്‍ തിരക്ക് കൂട്ടുകയാണെന്ന് അല്‍-അഖ്‌സ മസ്ജിദ് ഇമാമും മുന്‍ ഗ്രാന്‍ഡ് മുഫ്തിയുമായിരുന്ന ശൈഖ് ഇക്‌രിമ സബ്‌രി.
അല്‍ അഖ്‌സ മസ്ജിദ് ഗൈറ്റിന് ഇസ്രയേല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉപകരണം(മെറ്റല്‍ ഡിറ്റക്ടര്‍)  മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും അറബ് രാജ്യങ്ങള്‍ക്ക് സമയമില്ലെന്ന് അദ്ധേഹം വെള്ളിയാഴ്ച പറഞ്ഞു.
അല്‍-അഖ്‌സയില്‍ എന്തെങ്കിലും ചെയ്യാന്‍ നയതന്ത്രപരമായി അറബ് രാജ്യങ്ങള്‍ ദുര്‍ബലരാണ്, പരസ്പരം പോരടിക്കാന്‍ വേണ്ടിയാണ് സമയം കണ്ടെത്തുന്നത് ശൈഖ് ഇക്‌രിമ സബ്‌രി വ്യക്തമാക്കി.
സയണിസ്റ്റ് ശക്തികള്‍ ഏര്‍പ്പെടുത്തിയ മസ്ജിദ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ ശൈഖ് ഇക്‌രിമ സബ്‌രിക്ക്  പരിക്കേറ്റിരുന്നു. 78 വര്‍ഷത്തോളമായ ഇദ്ധേഹമാണ് അറബ് രാഷ്ട്രങ്ങള്‍ ആയുധം വാങ്ങുന്ന തിരക്കിലാണെന്ന് വെളിപ്പെടുത്തിയത്. ജറൂസലമിലെ ഇസ് ലാമിക കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മസ്ജിദിനകത്തു മാത്രം നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തിരുന്നു. പക്ഷെ ഇസ്രയേലി സൈന്യം അതിനും തടസ്സം സൃഷ്ടിക്കുകയായിരുന്നു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter