ഈജിപ്തിലെ പ്രക്ഷോഭത്തിനെതിരെ ഹ്യൂമന്‍ റൈറ്റ് വാച്ച്

അടിസ്ഥാന സ്വാതന്ത്ര്യത്തെ മറികടക്കുന്ന അടിച്ചമര്‍ത്തലാണ് ഈജിപ്തില്‍ നടക്കുന്നതെന്ന് ഹ്യൂമന്‍ റെറ്റ് വാച്ച്. ഈജിപ്തിലെ അധികാരികള്‍ 50 രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും 62 വെബ്‌സെറ്റുകളെ ഇതിനകം വിലക്കുകയും ചെയ്തു.വ്യക്തി സ്വാതന്ത്ര്യത്തിനും പൊതു അവകാശത്തിനും നേരെയുള്ള കയ്യേറ്റമാണ് ഈജിപ്തില്‍ നടക്കുന്നതെന്ന ഹ്യൂമന്‍ റൈറ്റ് വാച്ചിന്റെ ആരോപണത്തിന് ഗവണ്‍മെന്റ് ഇത് വരെ മറുപടി പറയാന്‍ തയ്യാറായിട്ടില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയും മുന്‍ പ്രസിഡണ്ടിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തലും ഇതിനോടകം ഈജിപ്തില്‍ നടന്നു കഴിഞ്ഞു.
ചെങ്കടലിനടുത്തെ ദ്വീപ് കൈമാറുന്നത് സംബന്ധിച്ച പ്രശ്‌നം ഉടലെടുത്തത് ജനുവരിയിലാണ്. മുന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഖാലിദ് അലി 2012 ല്‍ സീസിയോട് പരാജയപ്പെട്ടിരുന്നു. 2018 ല്‍ സീസിക്കെതിരെ മത്സരിക്കുന്നത് തടയാന്‍ വേണ്ടിയാണീ അടിച്ചമര്‍ത്തലെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter