രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബി.ജെ.പി മുക്കി: ആരോപണവുമായി നിർമോഹി അഖാഡ
- Web desk
- Sep 9, 2020 - 20:27
- Updated: Sep 9, 2020 - 20:36
ന്യൂഡല്‍ഹി: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് ഏറെക്കാലം പിന്നിടുതിനു മുമ്പ് രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബി.ജെ.പി മുക്കിയെന്ന ആരോപണവുമായി സന്യാസിമാര്‍. അയോധ്യ ക്ഷേത്രത്തിനായി തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന നിര്‍മോഹി അഖാഡയിലെ സന്യാസിമാരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. സന്യാസിമാര്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിന്റെ വീഡിയോ സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചിട്ടുണ്ട്.
അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി പേരുടെ നിഡൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ ബി.ജെ.പിയെപ്പോലെ പണത്തിനുവേണ്ടിയല്ല രാമനെ സ്‌നേഹിക്കുന്നതെന്നും സന്യാസിമാര്‍ പറയുന്നു.
രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും നിര്‍മോഹന്‍ അഖാഡയിലെ സന്യാസിമാര്‍ വെളിപ്പെടുത്തിയിരുന്നു. അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment