രോഷത്തിന്റെ ജുമുഅയുമായി ഖുദ്സ്; ഒരു മരണം, ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

ലോക മുസ്ലിംകളുടെ മൂന്നമാത്തെ ഗേഹമായ മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശനത്തിനു ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഖുദ്സിലും മറ്റു ഫലസ്തീന്‍ പ്രദേശങ്ങളിലും ‘രോഷതതിന്റെ വെള്ളിയാഴ്ച’മായി വിശ്വാസികള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അധിനിവേശ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഫലസ്തീനി യുവാവ് രക്തസാക്ഷിയാവുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖുദ്സ് പഴയ പട്ടണത്തിലെ മറ്റു പള്ളികള്‍ അടച്ചിട്ടു കൂട്ടമായി മസ്ജിദു അഖ്സയിലേക്ക് വിശ്വാസികള്‍ ജുമുഅ നിസ്കാരത്തിനായി എത്തിയതോടെ അമ്പത് വയസ്സിനു താഴെയുള്ള യുവാക്കളെ ആരെയും ജൂത സേന ഖുദ്സിലേക്ക് കടത്തിവിട്ടില്ല.

മസ്ജിദുല്‍ അഖ്സയുടെ പരമ്പരാഗത വാതിലുകള്‍ അടച്ചു ഇസ്രായേലിനു പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് വാതിലുകള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. ഇലക്ട്രോണിക് വാതിലുകളിലൂടെ അകത്ത് കടക്കാന്‍ ഖുദ്സ് വാസികള്‍ വിസമ്മതിച്ചു.

ഖുദ്സിന്റെ പരിസരത്തുള്ള റോഡുകളിലാണ് പലരും ജുമുഅ നിസ്കാരം നിര്‍വഹിച്ചത്. പ്രതിഷേധം ഭയന്ന് ഒട്ടേറെപ്പേരെ ഇസ്രായേലി അധിനിവേശ സൈന്യം നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter