ഭീകരര്‍ കൊറോണയെ ജൈവ ആയുധമായി ഉപയോഗിച്ചേക്കും: മുന്നറിയിപ്പുമായി യുഎൻ
ന്യൂയോര്‍ക്ക്: കോവിഡ്-19 മഹാമാരി ലോകരാജ്യങ്ങളിൽ ദുരന്തം വിതച്ച് മുന്നോട്ടു പോകുന്നതിനിടെ രോഗത്തെ ഭീകരര്‍ ജൈവ ആയുധമായി ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുന്നില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച്‌ ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപ്പകര്‍ച്ചക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

കോവിഡ് -19 വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ലോകത്തെ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്. കോവിഡിനെതിരെയുള്ള പോരാട്ടം വരും തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ, അന്താരാഷ്ട്ര സമാധാന സംരക്ഷണത്തിന് കൊറോണ വിലങ്ങുതടിയാണെന്നും ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter