ഫലസ്ഥീന്‍ ഐക്യം: തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ഹമാസ്
ഫലസ്ഥീന്‍ ഐക്യത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന നയം ആവര്‍ത്തിച്ച് ഹമാസ്.
ഫലസ്ഥീന്‍ ഐക്യം നയതന്ത്രപരമായ തീരുമാനമാണെന്നും അതിന് വേണ്ടി പരിശ്രമിക്കുന്നതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും ഗാസയിലെ ഹമാസ് മേധാവി യഹ്‌യ സിന്‍വാര്‍.ഹമാസ് യൂത്ത് വിഭാഗം ഗാസയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഫലസ്ഥീനിലെ ഭരണ വിഭജനം ഒഴിവാക്കാനും ഏകീകരണം സാധ്യമാക്കാനും ആവശ്യമായതെന്തും ഹമാസ് ചെയ്യാന്‍ തയ്യാറാണ്. ഫലസ്ഥീനിലെ വിഭജനം തുടരുന്നത് ഏറെ അപകടം സൃഷ്ടിക്കുമെന്നും ഇനിയും അതിന്റെ ഭാഗമാവാന്‍ ഹമാസ് ഉദ്ധേശിക്കുന്നില്ലെന്നും അദ്ധേഹം വിശദീകരിച്ചു.
പുന സംഘടന സമയത്ത ഫലസ്ഥീനിലെ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ആക്ഷേപിക്കേണ്ട സമയമല്ല ഇതെന്നും പുനസംഘടനക്കും ഐക്യത്തിനും വേണ്ടിയാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്നും സിന്‍വാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.