റോഹിങ്ക്യന്‍ മുസ്‌ലിംകളെ സര്‍ക്കാര്‍ അഭയാര്‍ത്ഥികളായി കാണണം: അസദുദ്ധീന്‍ ഉവൈസി

 

മ്യാന്മറിലെ അതിക്രമത്തില്‍ നിന്ന രക്ഷതേടി ഇന്ത്യായിലെത്തിയ റോഹിങ്ക്യകളെ അഭയാര്‍ത്ഥികളായി കാണണമെന്നും മുസ്‌ലിംകള്‍ മാത്രമായല്ല കാണേണ്ടതെന്നും സര്‍ക്കാറിനോട് അസദുദ്ധീന്‍ ഉവൈസി എം.പി.
ടിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തങ്ങാമെങ്കില്‍ പിന്നെന്തു കൊണ്ട് മ്യാന്‍മാറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കായിക്കൂടെന്നും എ.ഐ.എം.ഐ.എം(മജ്‌ലിസെ ഇത്തിഹാദുല്‍ മുസലിമീന്‍) പ്രസിഡന്റ് കൂടിയായി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റീനെ പരാമര്‍ശിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. അവരുടെ രാജ്യത്ത് മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പതിറ്റാണ്ടിലേറെയായി ഇവിടെ തങ്ങുകയാണ്.

എല്ലാം നഷ്ടപ്പെട്ടവരെ തിരിച്ചയക്കുന്നത് മനുഷ്യത്വമാണോയെന്നും അദ്ദേഹം ചോദിച്ചു. തസ്‌ലീമ നസ്‌റീന്‍ നിങ്ങളുടെ സഹോദരിയാവുമെങ്കില്‍ എന്തുകൊണ്ട് റോഹിങ്ക്യകള്‍ നിങ്ങളുടെ സഹോദരങ്ങള്‍ ആയിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, അവരെ മുസ്‌ലിംകളായി കാണേണ്ട, അഭയാര്‍ഥികളായി കണ്ടാല്‍ മതിയെന്നാണെന്നും ഉവൈസി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter