എന്തുകൊണ്ട് സാമ്പത്തികസംവരണം അനീതിയാണ്?
ബി.ജെ.പി യുടെ ഒളിയജണ്ടകളോടെ ലോകസഭയും രാജ്യസഭയും കടന്ന സാമ്പത്തിക സംവരണ ബില്‍ ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷാവകാശങ്ങളെ അട്ടിമറിക്കുന്നതുമാണ്. ഒന്നല്ല പല കാരണങ്ങള്‍ കൊണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന ജനലക്ഷങ്ങള്‍ അതിനെ തള്ളിക്കളയുന്നു.
ന്യായമാല അനവധി കാരണങ്ങളാല്‍ ഈ ബില്ല് അനീതിയാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം:
1: ഈ ബില്ല് ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതാണ്.
2: ഈ ബില്ല് ബാബാ സാഹിബ് അംബേദ്ക്കറെ അപമാനിക്കുന്നതാണ്. കാരണം, സംവരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശശുദ്ധി എന്നത് സാമൂഹിക നീതി ഉറപ്പുവരുത്തുകയും സാമൂഹികവും വിദ്യാഭ്യാസപരവുമായുള്ള പിന്നോക്കാവസ്ഥ കുറച്ചു കൊണ്ടുവരികയും ചെയ്യുക എന്നതാണ്.
3: ഭരണഘടന ഒരിക്കലും സാമ്പത്തികമായ പിന്നോക്കാവസ്ഥയെ മുന്നോട്ടുവച്ചിട്ടില്ല. ഇത് ഭരണഘടനയുടെ അന്ത:സത്തയ്ക്ക് തന്നെ നിരക്കാത്തതാണ്. ഈ സര്‍ക്കാരിന് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കാര്യങ്ങളെ മറികടക്കാന്‍ കഴിയുകയില്ല.
4: സംവരണം നീതി ഉറപ്പാക്കാനുള്ളതാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒരു കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു. പൂണൂല്‍ധാരികളും സവര്‍ണരും എന്നെങ്കിലും തൊട്ടുകൂടായ്മ അനുഭവിച്ചിട്ടുണ്ടോ? അടിച്ചമര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ടോ? വിവേചനം അനുഭവിച്ചിട്ടുണ്ടോ? പോലീസ് മര്‍ദ്ദനം ഏല്‍ക്കാറുണ്ടോ? ഏറ്റുമുട്ടല്‍ കൊലകള്‍ അനുഭവിച്ചിട്ടുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക്? ബിരുദധാരികളിലെ കുറഞ്ഞ എണ്ണം? എന്തെങ്കിലും? ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ രാജ്യത്ത് ഇതൊക്കെ അനുഭവിക്കുന്നത് ഈ നാട്ടിലെ ദളിതരും പട്ടികജാതിക്കാരും ഒരുവിഭാഗം മുസ്ലീങ്ങളുമാണ്.
5: ഇപ്പോഴെടുത്തിട്ടുള്ള തീരുമാനം പൂര്‍ണമായും തെറ്റാണ്. കാരണം, സവര്‍ണ ജാതി വിഭാഗങ്ങള്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എവിടെയാണ് അതിനുള്ള തെളിവുകള്‍ ഉള്ളത്? സച്ചാര്‍ കമ്മിറ്റി, മിശ്ര കമ്മിറ്റി, കുണ്ടു കമ്മിറ്റി, 2011 സെന്‍സസ്... ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ളത് മുസ്ലീങ്ങളില്‍, ഏറ്റവും കുറവ് കുട്ടികള്‍ സ്‌കൂളുകളില്‍ പഠിക്കുന്നത് മുസ്ലീം സമുദായങ്ങളില്‍ നിന്ന്, ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്ക് മുസ്ലീങ്ങളില്‍, ഏറ്റവും കുറവ് ബിരുദധാരികള്‍ ഉള്ളത് മുസ്ലീങ്ങളില്‍...
6്: ഞാന്‍ വരുന്ന തെലങ്കാന സംസ്ഥാനം പിന്നോക്കക്കാരായ മുസ്ലീങ്ങള്‍ക്ക് 10 ശതമാനവും പട്ടികജാതി വിഭാഗങ്ങള്‍ക്ക് 12 ശതമാനവും സംവരണവും നല്‍കാന്‍ തീരുമാനിച്ചു. അത് പൂര്‍ണമായും കണക്കുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലുള്ളതാണ്. നിങ്ങള്‍ കഴിഞ്ഞ ആറു മാസമായി അതിന് അനുമതി നല്‍കാതിരിക്കുകയാണ്.
7: സര്‍ക്കാര്‍ പറയണം, മറാത്ത സംവരണം നിങ്ങള്‍ എങ്ങനെ നടപ്പാക്കും? ഇപ്പോള്‍ നടപ്പാക്കുന്ന ഈ സംവരണത്തില്‍ നിന്ന് നല്‍കുമോ? അതുകൊണ്ടു തന്നെയാണ് ഇത് ഭരണഘടനയെ ലംഘിക്കുന്നതാണെന്ന് പറയുന്നത്.
8: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 അനുസരിച്ച് യാതൊരു വിധത്തിലും സാമ്പത്തിക സംവരണം അനുവദിക്കാന്‍ കഴിയില്ല. അതല്ല, 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നാണെങ്കില്‍ ഇത് തുല്യതയ്ക്കുള്ള അവകാശം എന്ന ഭരണഘടനാ തത്വത്തെ ലംഘിക്കില്ലേ? ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-നും എതിരാണ്. അതുകൊണ്ടു തന്നെ ഈ ബില്ല് ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതാണ്.
(പാര്‍ലമെന്റില്‍ ഉവൈസി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍നിന്ന്
Leave A Comment