പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഹേമന്ത് സോറൻ പിന്‍വലിക്കുന്നു
ധന്‍ബാദ്: ജാർഖണ്ഡിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് മേല്‍ മുൻ ബിജെപി സർക്കാർ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർജെഡി സഖ്യ സർക്കാർ മുഖ്യമന്ത്രിയായ ഹേമന്ദ് സോറന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിഷേധിച്ചവരില്‍ കണ്ടാലറിയുന്ന ഏഴുപേര്‍ക്കെതിരെയും മറ്റ് 3000 ആളുകള്‍ക്കെതിരെയുമാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെങ്ങാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സമരത്തില്‍ ഏര്‍പ്പെട്ട ജനങ്ങളെ അടിച്ചമര്‍ത്തിയും രാജ്യദ്രോഹക്കുറ്റം ചുമത്തിയും കര്‍ശനമായ നടപടിയിലൂടെയാണ് പോലീസ് നീങ്ങിയത്. ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാനുളളതാണ് നിയമങ്ങളെന്നും, പേടിപ്പിച്ച്‌ നിശബ്ദരാക്കാന്‍ നിയമ ഉപയോഗിക്കരുതെന്നും ഹേമന്ദ് സോറന്‍ ട്വീറ്റില്‍ വിശദമാക്കി. പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ചാണ് ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർജെഡി സഖ്യ സർക്കാർ അധികാരം പിടിച്ചത്. അധികാരമേറ്റ ഉടൻ പൗരത്വ പട്ടിക സംസ്ഥാനത്തു നടപ്പാക്കില്ലെന്ന് ഹേമന്ത് സോറൻ പ്രഖ്യാപിച്ചിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter