തെലങ്കാന സെക്രട്ടറിയേറ്റിനടുത്തുള്ള മസ്ജിദുകൾ പൊളിച്ചതിൽ മുസ്‌ലിം സംഘടനകൾ രംഗത്ത്
ഹൈദരാബാദ്: തെലങ്കാന സെക്രട്ടറിയേറ്റ് പരിസരത്തുള്ള 2 മസ്ജിദുകൾ പൊളിച്ചുമാറ്റിയതിൽ ശക്തമായ പ്രതിഷേധവുമായി ഹൈദരാബാദിലെ വിവിധ മുസ്‌ലിം സംഘടനകളും മത പണ്ഡിതരും അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയും രംഗത്തെത്തി. അവ ഉടനെ തന്നെ പുനർ നിർമ്മിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. മസ്ജിദുകൾ പൊളിച്ചു മാറ്റിയത് മുസ്‌ലിം സമൂഹത്തിനിടയിൽ വേദനയുണ്ടാക്കിയെന്നും ഇത് ഭരണഘടനാവിരുദ്ധവും ദാരുണവുമാണെന്നും വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം പ്രസ്താവനയിൽ വ്യക്തമാക്കി. പൊളിച്ചു മാറ്റിയ മസ്ജിദുകൾ യഥാസ്ഥാനത്ത് പുനർനിർമ്മിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ മടിക്കില്ലെന്ന് മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ മുന്നറിയിപ്പ് നൽകി. മസ്ജിദ് എക്കാലത്തും അല്ലാഹുവിന്റെ ഉടമസ്ഥതയിൽ ആണെന്നും അത് ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്നുമുള്ള ഇസ്‌ലാമിക നിയമം മുൻനിർത്തി മുസ്‌ലിംകൾ ഈ വിഷയത്തിൽ സർക്കാരിനോട് കടുത്ത അതൃപ്തിയിലാണെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

മതേതരത്വം ഉയർത്തിക്കാട്ടി പ്രവർത്തന മികവ് പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിലുള്ള മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുകയാണെന്നും പാർട്ടി പറഞ്ഞു. മറ്റൊരിടത്തും ഈ പള്ളികൾ പുനർനിർമ്മിക്കുന്നത് മുസ്‌ലിംകൾ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും അതിനാൽ യഥാസ്ഥാനത്തു തന്നെ പള്ളി പുനർ നിർമ്മിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. അസദുദ്ദീൻ ഉവൈസി, അക്ബറുദ്ദീൻ ഉവൈസി തുടങ്ങിയവരും പ്രമുഖ പണ്ഡിതരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter