ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കേസ് ചുമത്തിയ ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം സമര്‍പ്പിച്ച ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. യു.എ.പി.എ ചുമത്തിയുള്ള കേസില്‍ അന്വേഷണ എജന്‍സിക്ക് കൂടുതല്‍ സമയം അനുവദിച്ച സെക്ഷന്‍ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

പൗരത്വ നിയമ ഭേതഗതിക്കെതിരായ സമരത്തില്‍ ജാമിയ മില്ലിയ്യക്ക് സമീപം നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷർജീൽ ഇമാമിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജനുവരി 28നാണ് ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത്​ സെക്ഷന്‍ കോടതി ശരിവച്ചതിനെതിരായാണ്​ ഷര്‍ജീല്‍ ഹൈകോടതിയെ സമീപിച്ചത്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter