ഉയ്ഗൂർ മുസ്‌ലിംകൾക്കെതിരെയുള്ള സമീപനം: ചൈനക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരുന്നു
വാഷിംഗ്ടണ്‍: മുസ്‌ലിം ന്യൂനപക്ഷമായ ഉയ്ഗൂർ വംശജർക്കെതിരെ വർഷങ്ങളായി ചൈനീസ് സർക്കാർ സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനയ്‌ക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച്‌ സെനറ്റ് കഴിഞ്ഞമാസം പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടന്‍ ഒപ്പുവെക്കും.

ലോകത്തില്‍ മത സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ഹനിക്കപ്പെടുന്ന രാജ്യങ്ങിലൊന്നാണ് കമ്മ്യൂണിസ്റ്റ് ചൈന. മുസ്‌ലിംകളിലൂടെയും ക്രിസ്ത്യാനികളിലൂടെയും വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് ചൈനീസ് സർക്കാർ അവകാശ ലംഘനങ്ങൾ നടത്തുന്നതെന്നാണ് യുഎസ് ആരോപണം.

രാജ്യത്തെ ഉയ്ഗൂർ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവര്‍ക്ക് മത ചടങ്ങുകള്‍ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. മതപഠനത്തിന് അനുമതി നൽകാത്ത ചൈനീസ് സർക്കാർ ഉയ്ഗൂര്‍ മുസ്‌ലിംകളെ നിരീക്ഷിക്കാന്‍ അത്യാധുനിക ക്യാമറ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഉയ്ഗൂറുകൾക്കെതിരായ ചൈനീസ് സർക്കാരിന്റെ നടപടികൾക്കെതിരെ മുസ്‌ലിം ലോകത്ത് നിന്നു പോലും ശബ്ദം ഉയരാറില്ല. ചൈനീസ് സർക്കാറുമായി കച്ചവട ബന്ധം കാത്തുസൂക്ഷിക്കുന്നതിനാൽ ചൈനക്കെതിരെ വിമർശനം ഉന്നയിക്കുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter