പള്ളികള്‍ തുറന്ന് ജുമുഅ-ജമാഅത്ത് നിര്‍വഹിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ നിബന്ധനകള്‍ പാലിച്ച്‌ പള്ളികള്‍ തുറന്ന് ജുമുഅ-ജമാഅത്ത് നിര്‍വഹിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത. പള്ളികൾ തുറക്കുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നിലപാടിൽ മാറ്റമില്ലെന്നറിയിച്ച് സമസ്ത സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇതുവരെ പള്ളികള്‍ അടച്ചിട്ടത്. അതേ ഭരണകൂടം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കുന്നത്, നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണ്. മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണെന്നും സമസ്ത വ്യക്തമാക്കുന്നു.

പൗരത്വഭേദഗതി സമരത്തിനെതിരെ രൂപീകരിക്കപ്പെട്ട സംഘങ്ങൾ പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്തിയതിനെതിരെയും സമസ്ത വിമർശനമുന്നയിച്ചു. അത്തരക്കാർ ഈ നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter